വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | ജെറി അമല്‍ദേവ് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,ശോഭന |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:13.
കനക മുന്തിരി മലരു കൊണ്ടൊരു വീട് കനവൊരുക്കിയ കതിരു കൊണ്ടൊരു വീട് അഴകുകളില്‍ പടവുകളില്‍ ഒളി വിതറിയിതാ നിറം നിറം ദിനം ദിനം (കനക മുന്തിരി) മോഹങ്ങള്‍ കുളിരോളങ്ങള്‍ തീരങ്ങളേറും കാലമിതാ സൂനങ്ങള്‍ മണി ദീപങ്ങള്‍ നിറ നാളങ്ങള്‍ കാണും വേലയിതാ സുരഭിലമൊരു ജീവിതം അതിലെഴുതുമൊരു ഗീതകം സുരഭിലമൊരു ജീവിതം അതിലെഴുതുമൊരു ഗീതകം ലയം ലയം ഒരേ ലയം രഥം രഥം മനോരഥം (കനക മുന്തിരി) മേഘങ്ങള്‍ ഹിമവാഹങ്ങള്‍ തേന്‍മാരി പെയ്യും കാലമിതാ രാഗങ്ങള്‍ നവ രാഗങ്ങള്‍ അകതാരില്‍ തുളുമ്പും നേരമിതാ മധുരിതമൊരു ജീവിതം തരളതയതിനാമുഖം മധുരിതമൊരു ജീവിതം തരളതയതിനാമുഖം വരം വരം തരും സുഖം പ്രിയം പ്രിയം മനോവരം (കനക മുന്തിരി) |