ശ്രീകുമാരനാണേ (വിവാഹിതരെ ഇതിലേ )
This page was generated on April 19, 2024, 6:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ എസ് ചിത്ര ,സുനന്ദ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാലചന്ദ്ര മേനോന്‍ ,പാർവ്വതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:16.
 
‍‍ഡാഡി ഡാഡി (4)

ശ്രീകുമാരനാണേ ശ്രീകുമാരിയാണേ (2)
ഭൂമിയൊന്നു കാണണമേ
പലവട്ടം ഞങ്ങള്‍ പുറപ്പെട്ടതാണേ
ഫലമില്ലാതിരിപ്പാണേ

‍‍ഡാഡി ഡാഡി (4)

മനക്കണക്കല്ല കടങ്കഥയല്ല (2)
മനുഷ്യന്റെ അവതാരം
ഗതികെട്ട ഞങ്ങള്‍ വഴിമുട്ടി നില്‍പ്പൂ
മദറിനതറിയില്ലേ
അവിടെ വന്നൈസ്ക്രീം കഴിച്ചിട്ടു് പോരാന്‍
അനുവദിക്കണം ഡാഡി
ഒരായിരം സങ്കല്‍പ്പങ്ങള്‍
ഒരായിരം വ്യാമോഹങ്ങള്‍

ഡാഡി ഡാഡി (4)

മമ്മിയുടെ കവിളില്‍ മണിമുത്തം പകരാന്‍
മനസ്സിനു് കൊതിയാണേ
വിളിച്ചെന്നു പറയാം
വിളിച്ചിട്ടു് വരുവാന്‍ തിടുക്കത്തിലിരിപ്പാണേ
മമ്മിയോടു് പറയൂ സമ്മതിപ്പിച്ചെടുക്കൂ
ഞങ്ങളൊന്നു പിറന്നോട്ടേ
നൂറായിരം സന്ദര്‍ഭങ്ങള്‍
പാഴായതും പോരേ ഡാഡി

ഡാഡി ഡാഡി (4)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts