വിശദവിവരങ്ങള്‍ | |
വര്‍ഷം | 2007 |
സംഗീതം | സബീഷ് ജോര്‍ജ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | വിനീത് ശ്രീനിവാസന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:12.
ഇന്ദുമുഖീ ബാലേ എന്റെ വിണ്ണിലെ സാന്ധ്യരാഗം പോലെ സാന്ദ്രരാഗം പോലെ ചമ്പകങ്ങൾ പൂക്കും എൻ തോപ്പിൽ നീ ചഞ്ചലേ വരൂ എന്റെയോമലേ പഞ്ചമിരാവിൽ ചന്ദ്രിക പോലെ (ഇന്ദുമുഖീ...) സ്നേഹദീതുമായ് നിന്റെ നീൾമിഴി ഏതു ജാലകം തേടുന്നു കിനാക്കൾ വിപഞ്ചി മീട്ടുന്നു മനസ്സിൽ മയിലുകളാടുന്നു നിനക്കായ് വിരുന്നൊരുക്കീ ഞാൻ നിറച്ചൂ മധുചഷകം തോഴീ ഓ..ഓ..പ്രമദം തേടും പ്രണയിനീ നീ പോരൂ (ഇന്ദുമുഖീ...) ദേവനന്ദിനീ നീ തിരഞ്ഞിടും പ്രേമമാനസൻ ആരാരോ നിലാവിൻ നിറന്ന പൂമ്പട്ടിൽ സഖീ നിൻ അഴകെഴുമാ രൂപം വരയ്ക്കാൻ വസന്തപുഷ്പങ്ങൾ നിരത്തീ പ്രിയതരവർണ്ണങ്ങൾ ഓ..ഓ..പ്രമദവനം ചൂടും സുമലളിതേ പോരൂ (ഇന്ദുമുഖീ...) |