വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:19.
ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ ആയിരം പേര് വരും കരയുമ്പോള്‍ കൂടെക്കരയാന്‍ നിന് നിഴല്‍ മാത്രംവരും സുഖമൊരുനാള്‍ വരും വിരുന്നുകാരന് സുഖമൊരുനാള്‍ വരും വിരുന്നുകാരന് ദുഃഖമോ പിരിയാത്ത സ്വന്തക്കാരന് (ചിരിക്കുമ്പോള്‍ ) കരഞ്ഞു കരഞ്ഞു കരള്‍ തളര്‍ന്നു ഞാനുറങ്ങുമ്പോള്‍ കഥപറഞ്ഞുണര്ത്തിയ കരിങ്കടലേ കരിങ്കടലേ കനിവാര്‍ന്നു നീ തന്ന കനകത്താമ്പാളത്തില് കണ്ണുനീര് ചിപ്പികളോ നിറച്ചിരുന്നു കണ്ണൂനീര്‍ ചിപ്പികളോ നിറച്ചിരുന്നു (ചിരിക്കുമ്പോള്‍ ) |