ഇളം തെന്നലിൻ തളിർത്തോട്ടിലാട്ടി (എവിഡെന്‍സ് [പുതുമഴത്തുള്ളികള്‍])
This page was generated on April 30, 2024, 2:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംഓ പി നയ്യര്‍ ,കൃഷ്ണതേജ്
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശങ്കര്‍ ,ക്യാപ്റ്റന്‍ രാജു ,സീമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:44.

ഇളംതെന്നലിന്‍ തളിര്‍തൊട്ടിലാട്ടി കിളിപ്പാട്ടുമായ്
മയങ്ങു നീ ഉറങ്ങു നീ (2)
ന്യായവേദി തൻ മിഴിയിലും മൊഴിയിലും
തമോബാധകൾ മുന്നിലോ അന്ധത

നെഞ്ചിലൂറി നിറയും സ്വപ്നജാലമവിടെ
കണ്ണുനീരിലലിയും മൗനമോഹമിവിടെ (2)
ശപ്തജീവിതം ഓതുമീ ചരിതമോ
വിഷാദത്മകം പിന്നിലോ ശൂന്യത

സ്വർണ്ണമൂടുപടത്താൽ കണ്ണുപൊത്തി സത്യം
നൊമ്പരതീയിലുരുകി വെന്തു കീറി ഹൃദയം (2)
ന്യായവേദി തൻ മിഴിയിലും മൊഴിയിലും
തമോബാധകൾ മുന്നിലോ അന്ധത
(ഇളം തെന്നലിൻ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts