ഏതോ പാതയില്‍ (സ്വന്തം മകള്‍ക്ക് സ്നേഹപൂര്‍വം )
This page was generated on April 19, 2024, 11:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2023 12:01:04.
ഏതോ പാതയിൽ ഇരുളിൻ യാത്രയിൽ
കാലം നൽകുമീ കനിവിൻ നാളമായ്
വരുമോ തരുമോ അലിവിൻ നിലാദീപം
(ഏതോ പാതയിൽ ...)

നെഞ്ചിലേ തിരുമധുരം
കോരി ഞാൻ നൽകിടാം
പാടുവാൻ സ്വരമരുളും
വീണയായ് മാറിടാം
വിരിയാൻ മറന്ന മലരേ
കരളോടുരുമ്മി നിൽക്കുമോ
വിരിയാൻ മറന്ന മലരേ
കരളോടുരുമ്മി നിൽക്കുമോ
ഒരു സാന്ത്വനമെന്നുടെ ഓർമ്മയി-
ലരുളാൻ ഇതുവഴി വാ
ഏതോ പാതയിൽ ഇരുളിൻ യാത്രയിൽ
കാലം നൽകുമീ കനിവിൻ നാളമായ്

ആർദ്രമായ് ഹൃദയപുടം
നീട്ടി ഞാൻ നൽകിടാം
സ്നേഹമാം കനിയമൃതം
മാരിയായ് പെയ്തിടാം
അലയാതലഞ്ഞ മനസ്സേ
അഴൽമാഞ്ഞ പാട്ടു മൂളുമോ
അലയാതലഞ്ഞ മനസ്സേ
അഴൽമാഞ്ഞ പാട്ടു മൂളുമോ
ഒരു വെൺനുര ചിന്നിയ പാൽക്കട-
ലലയായ് ശ്രുതിമധു താ
(ഏതോ പാതയിൽ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts