വിട പറയുകയാണെന്‍ ജന്മം (കുങ്കുമച്ചെപ്പ്)
This page was generated on May 5, 2024, 4:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശോഭന ,പ്രിയാ രാമൻ ,നരേന്ദ്ര പ്രസാദ് ,കെ പി എ സി ലളിത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:06.
 
വിടപറയുകയാണെന്‍ ജന്മം
ചുടുകണ്ണീര്‍ക്കടലലയില്‍
വിധിപറയും നേരമണഞ്ഞു
ഇനി യാത്രാമൊഴി മാത്രം
നീ മാപ്പു നല്‍കുകില്ലേ
അരുതേയെന്നോടിനിയുള്‍പ്പരിഭവമരുതെ
ഇതാണെന്‍ യോഗം
(വിട )

എന്‍ പ്രീയന്‍ കേഴുമീ ശോകരാത്രിയില്‍
സാന്ത്വനം നല്‍കുമോ സ്നേഹലോലതേ
നീയെന്റെ വിണ്ണിലെ ചന്ദ്രോദയം
ഇതാണെന്‍ യോഗം
(വിട )

ആശകള്‍ മായുമെന്‍ ദീനസന്ധ്യയില്‍
ആതിരാപ്പൂവുപോല്‍ നീ വാഴണം
എന്നാത്മനാഥനേ കൈയേല്‍ക്കണം
അരുതേയെന്നോടിനിയുള്‍പ്പരിഭവമരുതെ
(വിട )
ഇതാണെന്‍ യോഗം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts