പൂവിട്ടല്ലോ (ഒരു മുത്തം മണി മുത്തം )
This page was generated on March 28, 2024, 8:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരവീന്ദ്രൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര ,കോറസ്‌
രാഗംനാട്ട
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:17.
പൂവിട്ടല്ലോ
പൂവിട്ടല്ലോ മലയുടെ നിറുകയിൽ
അരുമയൊടലരികൾ വിരിയെ
പൂവിട്ടല്ലോ പുഴയുടെ മടിയിലും
ഇളവെയിലിതളുകളുലയെ
കണികാണാൻ വെള്ളോട്ടുരുളിയിൽ
പുതുകൊന്നപ്പൂവും പുടവേം
ചെറുവെള്ളരി വാൽക്കണ്ണാടീം
നറുവർണ്ണമയിൽപ്പീലികളും
കണിയുടെ പുകിലുകളുണരുക
വിഷു വരവായ്
പാടിയാടി വാ കിളിമകളേ (പൂവിട്ടല്ലോ)

മണിവിത്തും കൈക്കോട്ടും
വിഷുപ്പക്ഷീ പാടിവാ കളപ്പുരപ്രാവുകൾ വാ
മനസ്സിലെ സ്നേഹത്തിൻ മണിക്കതിർ കൊയ്തുവാ
കളിത്തത്ത പാടിവരൂ
മിഴികളിൽ മൊഴികളിൽ കനിവുകൾ ഉറവിടും
അരിയൊരു കോവിലിതാ (പൂവിട്ടല്ലോ)

മലർക്കന്യ വാഴുവാൻ കൊതിക്കുന്നോരാലയം
വലം‌വച്ചു പാടുക നീ
കുളിച്ചു തൊഴാൻ വരും കുളിർത്തെന്നലേ
നിന്റെ കളിച്ചൊല്ലും കീർത്തനമായ്
നിനവിലും കനവിലും മധുരമാം ഉറവുകൾ
നിറയുമീ ശ്രീലകത്തിൽ (പൂവിട്ടല്ലോ)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts