ഭ്രമണ പഥത്തിന്റെ (പ്രതിഷ്ഠ )
This page was generated on May 2, 2024, 11:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംഅഴീക്കല്‍ ചിന്നന്‍
ഗാനരചനആര്‍ട്ടിസ്റ്റ് ഗോപാലകൃഷ്ണന്‍
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:22.

ഭ്രമണപഥത്തിന്റെ താളം
പ്രപഞ്ചമനസ്സിന്റെ താളം
ആദിതാളം അനാദിതാളം
അദ്വൈത മന്ത്രമേ താളം

ഈ മണ്ണില്‍ മാനവഗന്ധവുമായ്
വന്നൊരാദമിനും തെറ്റിയ താളം
അന്നുതുടങ്ങി മനുഷ്യ ബന്ധങ്ങളില്‍
തന്തികള്‍ തെറ്റുന്ന താളം

കാല്‍‌വരിക്കുന്നിറങ്ങി മക്കാമദീനവഴി
ഈക്കുരുക്ഷേത്രവും കടന്ന്
നിഴലുകളായ് നീങ്ങും വഴിയാത്രക്കാരിന്നും
ചുവടുകള്‍ തെറ്റുന്ന താളം

ഇവിടെ യുഗങ്ങളായ് ഇരുളും വെളിച്ചവും
ഇണചേര്‍ന്നു തെറ്റുന്ന താളം
വിശ്വതന്ത്രങ്ങള്‍ തെറ്റുന്ന താളം
താളം.........
ഭ്രമണപഥത്തിന്റെ താളം....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts