ഓമന ലൈല [F] (പ്രണയമണിത്തൂവല്‍ )
This page was generated on April 28, 2024, 1:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:29.

ഓമന ലൈലാ..ഓ മൈ ലൈലാ നിന്നെയെനിക്കിന്നെന്തിഷ്ടം
ഓമന ലൈലാ..ഓ മൈ ലൈലാ നിന്നെയെനിക്കിന്നെന്തിഷ്ടം
ഓ മൈ ബേബീ...ഓമന ബേബീ...നിന്‍ ചിരി കണ്ടാലെന്തിഷ്ടം
കടക്കണ്ണുനീട്ടും നേരം പിടയ്ക്കുന്ന നെഞ്ചോടെ
എനിക്കുള്ളതെല്ലാം തന്നാല്‍ തിരിച്ചെന്തു നല്‍കും നീ
അക്കിടി പിണയരുതേ..ഓ ബേബി..തക്കിടി പറയരുതേ..
കത്തിനു മറുപടിയില്‍ ഓ മൈനാ...കുത്തുകളെഴുതരുതേ...
(ഓമന ലൈലാ..ഓ മൈ ലൈലാ...)

സിനിമയിലെ സ്റ്റൈലുകളില്‍ കളിയാക്കിയതെന്തിനു ബേബി
ടിവിയിലെ സീരിയലിന്‍ നിറമാടിയതെന്തിനു ലൈലാ...
ക്ലാസ്സിക്കല്‍ പാടും നായികയെപ്പോൽ
കിളികിളിയായ് കുറുമൊഴിയായ്
നടവഴിയേ നീ വരുമോ...
മണിക്കനവേ മധുകണമേ
ഇതുവഴിയേ നീ വരുമോ ....
മറക്കില്ലമുത്തേ..നിന്നെ മറക്കില്ല ഞാന്‍
(ഓമന ലൈലാ..ഓ മൈ ലൈലാ...)

ഇത്തിരി നീ നിന്നാട്ടെ...മാനത്തുന്നെത്തിയ മാനേ..
ഒത്തിരി നീ ചൊന്നാട്ടെ...ചക്കര വാക്കോതണ മൈനേ
സരിഗമ പാടും മാനസറാണീ
നിനക്കൊരുവന്‍ പടയ്ക്കൊരുങ്ങി
മനക്കുരുന്നിന്‍ മണിക്കുരുന്നേ
കുടിലൊരുക്കി കാത്തിരിപ്പൂ...
നിനക്കൊരുവന്‍ പുഴക്കരയില്‍
പറന്നെത്തുമോ നീ....ഇണപ്പൈങ്കിളീ...
(ഓമന ലൈലാ..ഓ മൈ ലൈലാ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts