ഉയിരാണച്ഛൻ (ക്ലാസ്സ് ബൈ എ സോൾജ്യർ )
This page was generated on May 11, 2024, 4:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2023
സംഗീതംഎസ് ആർ സൂരജ്
ഗാനരചനകവിപ്രസാദ്‌ ഗോപിനാഥ്
ഗായകര്‍ശ്രേയ ജയദീപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 27 2023 09:53:21.
കരയരുതെന്നു പറഞ്ഞു തലോടാൻ
ഇനിയാ കരമില്ലെന്നോ?
വരു അരികേ നീ എന്നു വിളിക്കാൻ
ഇനിയാ സ്വരമില്ലെന്നോ?

ഉയിരാ‍ണച്ഛൻ... തണലാണച്ഛൻ
ഉയരെ പാറാൻ ചിറകാണച്ഛൻ
വളരും തോറും അറിവിൻ കനികൾ
തരുവാനരികിൽ ഗുരുവാണച്ഛൻ

കദനക്കാർമുകിൽ പെയ്തു വരുമ്പോൾ
ഇടവപ്പാതിക്കുടയാണച്ഛൻ
ഉരുകും മനമോടരികിൽ ചെന്നാൽ
മരുഭൂമണലിൽ മഴയാണച്ഛൻ

ഒടുവിൽ പിരിയും പരിണയനാളിൽ
നെടുവീർപ്പുകൾ തൻ നിരയാണച്ഛൻ
പുറമേ ചിരിയും അകമേ കനലും
കരയാ-നരുതാ-തുരുകാ-നച്ഛൻ

അകലേ മറയും മകളേ നോക്കി
അരുതേ മനസ്സിൽ പറയാനച്ഛൻ
ഒരു കൈ വീശി അയക്കുമ്പോഴും
മറുകൈ നെഞ്ചിൽ തടവാനച്ഛൻ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts