മഴവില്ലിലെ വെള്ളയ (ഫാലിമി )
This page was generated on May 16, 2024, 7:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2023
സംഗീതംവിഷ്ണു വിജയ്
ഗാനരചനമുഹ്സിൻ പരാരി
ഗായകര്‍വിഷ്ണു വിജയ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2024 05:55:49.
തന തനന തനന തനന തനന തനന തന്നാന
തന തനന തനന തനന തനന താനാന്നാന
മഴവില്ലിലെ വെള്ളയെ നൊമ്പരപ്പാമ്പര ചുറ്റലിൽ കണ്ടോ നീ
ഇടിമിന്നലു വെട്ടിയ വെട്ടത്തെ നെഞ്ചത്തെ കീറലിക്കണ്ടോ നീ
കവിളത്ത് വന്നൂകൂടെ പുഞ്ചിരിയെ ഒന്നുകൂടെ
നെറുകത്തു തന്നുകൂടെ ഉമ്മകളേ ഒന്നുകൂടെ
നടാതെ പാതിയായ പാടമാണ് ഞാറ്റുവേലയെ
വരാമോ മാറിലൂടെ ചാല് കീറി കാട്ടുചോലയെ

പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ

രാരീരാരോ രാരീ രാരീരൊ രാരീരാരോ രാരീരാരോ
രാരീരാരോ രാരീ രാരീരൊ രാരീരാരോ രാരീരാരോ

ഹേചിന്നത്തതീപ്പൊരി കൊഞ്ചലെ ചിരി കൊട്ടിതാ തിരികെ
വലുതായ കുഞ്ഞിലമേ കളിവാക്കു ചൊല്ലിടനേ
പണ്ട് കണ്ണുപൊത്തിക്കളി പന്ത് തട്ടിക്കളിയെന്ന പോലെ
ഇന്നത്തെ കണ്ണുരുട്ടിക്കളി കാത്തു പൂട്ടിക്കളി അന്ന് പോലെ

കാളിയൂഞ്ഞാലിലെ തള്ളലിലാഞ്‌ മേലെ ചെന്നുവരാണ്
പാഞ്ഞു പാഞ്ഞു തേഞ്ഞു മാഞ്ഞു പോയ കാലമേ
പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ

രാരീരാരോ രാരീ രാരീരൊ രാരീരാരോ രാരീരാരോ
രാരീരാരോ രാരീ രാരീരൊ രാരീരാരോ രാരീരാരോ

കുഞ്ഞിക്കാലുള്ളം കല്ലിച്ചേ വിരി പഞ്ഞിപ്പാ വഴിയേ
തല പൂത്ത വന്മരമേ മറയാത്ത ചന്തിരനെ
നമ്മടെ വള്ളിക്കൂടാരത്തെ നല്ല നിലാവത്തെ വെള്ളിനൂലെ
ഒന്നൂടെ പിള്ളാക്കിനാവിനെ കെട്ടിപ്പിടിച്ചിട്ടങ്ങാടിക്കൂടേ

കാളിയൂഞ്ഞാലിലെ തള്ളലിലാഞ്‌ മേലെ ചെന്നുവരാണ്
പാഞ്ഞു പാഞ്ഞു തേഞ്ഞു മാഞ്ഞു പോയ കാലമേ
പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts