ഒന്നോടൊന്നു ചേര്‍ന്നാടി (തിരക്കഥ )
This page was generated on April 19, 2024, 2:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംശരത്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ശങ്കര്‍ മഹാദേവന്‍ ,രഞ്ജിനി ഹരിദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:38.
ഒന്നൊടൊന്നു ചേര്‍ന്നാടി വാനിന്‍ നീലമേലാപ്പു തേടും തൂമണി തുമ്പികള്‍
ദൂരേ പൊന്‍ മുകില്‍ തോണി നീന്തും നീല നീരാഴി പോലേ സാന്ധ്യ മൗനാംബരം
മഴതോര്‍ന്ന പാതയില്‍ നനവാര്‍ന്ന മൂടലില്‍
അതിദൂരയായ്‌ കൂട്‌ അതിലേറാന്‍ പോരാമോ ?
ഒന്നൊടൊന്നു ചേര്‍ന്നാടി വാനിന്‍ നീലമേലാപ്പു തേടും തൂമണി തുമ്പികള്‍

മണ്‍തരികല്‍ പൊന്നായ്‌...
[രഞ്ജിനി:] സന്ധ്യേ സന്ധ്യേ ഈ ദിനം മായുന്ന നേരം
പോരൂ നെഞ്ചില്‍ ചായുമീ നദിയില്‍ നീന്താം
[രഞ്ജിനി:] പൊന്നും മീനായ്‌ നീ നദിയേകാന്ത വാസം
ഏതോ രാവിന്‍ വാതില്‍ ചാരി
ദൂര നില്‍പൂ ഒരു കാവല്‍മാടമോ ?
ഒന്നൊടൊന്നു ചേര്‍ന്നാടി വാനിന്‍ നീലമേലാപ്പു തേടും തൂമണി തുമ്പികള്‍
ദൂരേ പൊന്‍ മുകില്‍ തോണി നീന്തും നീല നീരാഴി പോലേ സാന്ധ്യ മൗനാംബരം

നിന്‍ പുഴയില്‍ മുങ്ങാം
[രഞ്ജിനി:] പണ്ടെ പണ്ടെ ഈ മണ്ണില്‍ പുതഞ്ഞ കിനാക്കാള്‍
ദൂരം തോറും മാമര നിഴലായ്‌ നീളാം
[രഞ്ജിനി:] ചെല്ലക്കാറ്റില്‍ ഇനി തൂകാം ഈ പൂക്കള്‍
വാടാമല്ലി കാടിന്‍ ചാരെ
ആരൊ നീട്ടി ഒരു ദീപനാളമൊ? (ഒന്നൊടൊന്നു...)
[രഞ്ജിനി:] (ഒന്നൊടൊന്നു...)
ഒന്നൊടൊന്നു ചേര്‍ന്നാടി വാനിന്‍ നീലമേലാപ്പു തേടും തൂമണി തുമ്പികള്‍

onnodonnu chernnaadi vaanin neelamaelaappu thedum thoomani thumbikal
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts