കൊന്നപ്പൂ (താവളം )
This page was generated on May 4, 2024, 10:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംനടേശ്‌ ശങ്കര്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍സുരേഷ് ഗോപി ,നെടുമുടി വേണു ,സിന്ധു മേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: September 29 2012 07:45:21.

ആ...ആ....ആ....
കൊന്നപ്പൂപോലെ മുന്നില്‍ കാറ്റിലാടിയാടി നില്‍ക്കും
മേടത്തിന്‍ തങ്കം നീയെന്നോമലാളേ....
കൊന്നപ്പൂപോലെ മുന്നില്‍ കാറ്റിലാടിയാടി നില്‍ക്കും
മേടത്തിന്‍ തങ്കം നീയെന്നോമലാളേ....
പ്രാണന്റെ മുത്തേ നിന്‍ ചന്തമുള്ള മുത്തെല്ലാം
മനസ്സിന്റെ മേട്ടിലാകെ നീ കുടഞ്ഞില്ലേ...
നീ മെല്ലെ കൂട്ടുകൂടാന്‍ കൂടെ വന്നില്ലേ....
കൊന്നപ്പൂപോലെ മുന്നില്‍ കാറ്റിലാടിയാടി നില്‍ക്കും
മേടത്തിന്‍ തങ്കം നീയെന്നോമലാളേ....

ജീവിതച്ചില്ല താനേ പൂക്കുന്നേ...ഇന്നെന്‍
പന്തലിച്ച വാടിയില്‍ നീ ചേരുമ്പോള്‍..
(ജീവിതച്ചില്ല...)
പുന്നാരച്ചുംബനങ്ങള്‍ പഞ്ചാരക്കൊഞ്ചലോടെ
നേദ്യംപോല്‍ തൂകി നീയെന്‍ ചുണ്ടിലാകെ...
ആ...ആ....ആ....
കൊന്നപ്പൂപോലെ മുന്നില്‍ കാറ്റിലാടിയാടി നില്‍ക്കും
മേടത്തിന്‍ തങ്കം നീയെന്നോമലാളേ....

അമ്മതന്‍ കോവിലില്‍ നീ ചെല്ലുന്നോ...പുത്തന്‍
തൊട്ടിലൊന്നു നീ നടയ്ക്കല്‍ നൽകുന്നോ....
(അമ്മതന്‍....)
പുന്നാരക്കുഞ്ഞിനെ നീ സമ്മാനം പോലെ വാങ്ങി
ആനന്ദത്തേന്‍ ചൊരിഞ്ഞെന്‍ ജന്മമാകെ....
ആ...ആ....ആ....
(കൊന്നപ്പൂപോലെ മുന്നില്‍...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts