വിശദവിവരങ്ങള്‍ | |
വര്‍ഷം | 1954 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | സരോജ ,അമൃതേശ്വരി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:51.
മഴയെല്ലാം പോയല്ലൊ മരമെല്ലാം പൂത്തല്ലോ മാവിന്മേൽ പൊന്നൂഞ്ഞാലാടിയല്ലോ മലയാളമങ്കമാർ മയിലാഞ്ചിയിട്ടല്ലൊ മധുമാസഗാനങ്ങൾ പാടിയല്ലൊ പഞ്ചമം പാടുന്ന പൈങ്കിളിപ്പെണ്ണേ നിൻ പഞ്ചാരപ്പാട്ടൊന്നു പാടിയാട്ടെ നെഞ്ചം കുളിർക്കുന്ന കൊഞ്ചലു കേൾക്കട്ടെ പഞ്ചവർണ്ണപ്പെണ്ണെ പാടിയാട്ടെ (മഴയെല്ലാം....) കൂട്ടുവിട്ടു പോവതെന്തേ കൂട്ടുകാരേ പാട്ടുകാരേ പൊയ്കവക്കിൽ പോയിരിക്കാം പൊന്നിലഞ്ഞിപ്പൂവിറുക്കാം പൊന്നിലഞ്ഞിപ്പൂമാല വേണോ മുല്ല പൂത്തുവരുമ്പോൾ മുല്ല പൂത്തു നിറഞ്ഞുവരുമ്പോൾ പൊന്നിലഞ്ഞിമാലവേണ്ട ഞങ്ങളാരും പോരുന്നില്ല |