മൃദു മയിൽപ്പീലിയായ് (9 കെ കെ റോഡ്‌ )
This page was generated on May 2, 2024, 3:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഡോ ജി സന്തോഷ്‌
ഗാനരചനസോഹൻ റോയ്‌
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:47.

മൃദുമയില്‍പ്പീലിയായ് മനസ്സിന്റെ താളില്‍
മയക്കിക്കിടത്തി നിന്നെ ഓമനിച്ചു..(മൃദു...)
മഷിക്കൂട്ടുണങ്ങാത്ത മധുരസ്വപ്നങ്ങളെ
മണിച്ചിത്രത്താഴിനാല്‍ പൂട്ടിവെച്ചു..(മഷിക്കൂട്ടു..)
(മൃദുമയില്‍പ്പീലിയായ്....)

പനിമതിപൂക്കും പ്രണയനിലാവില്‍
പനിനീര്‍ ചാമരം ഉഴിയുമ്പോള്‍..(പനിമതി..)
പാതിവിടര്‍ന്നൊരു പൂമിഴിയിതളില്‍
പരിഭവമെന്തിനു തോഴീ..ഇനിയും
പരിഭവമെന്തിനു തോഴീ.....
മൃദുമയില്‍പ്പീലിയായ് മനസ്സിന്റെ താളില്‍
മയക്കിക്കിടത്തി നിന്നെ ഓമനിച്ചു..

കുളിര്‍മഴ പെയ്യും അനുരാഗത്തില്‍
കുടചൂടാനായ് അണയുമ്പോള്‍...(കുളിര്‍മഴ..)
കോൾമയിര്‍ക്കൊള്ളും മഴവില്‍ച്ചൊടിയില്‍
കാർമുകിലെന്തിനു തോഴീ..ഇനിയും
കാർമുകിലെന്തിനു തോഴീ....
(മൃദുമയില്‍പ്പീലിയായ്....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts