വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | കല്യാണി |
അഭിനേതാക്കള്‍ | ഇന്ദ്രജിത് സുകുമാരൻ ,നവ്യ നായര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:48.
ആയിരം പൂവിരിഞ്ഞാല്‍ അരവസന്തം ആത്മസഖീ നീ ചിരിച്ചാല്‍ ആയിരം വസന്തം കോടി കോടി തുള്ളി വീണു നിറഞ്ഞു നീരാഴീ എന്‍ പ്രിയാ നിന് ചുണ്ടുകളില്‍ പതഞ്ഞു പാലാഴി (ആയിരം..) നിത്യ നീലനഭസ്സിലോ നിന് ലോല മിഴിയിലോ ? ഇന്ദ്രചാപം തൊഴുതുണരും അഴകു ഞാന്‍ കണ്ടു ഓ.ഓാ.. സ്വര്‍ഗ്ഗഹംസം പറന്നുയരും സ്വാതി ഗീതമോ നിന് മൊഴിയിലൊഴുകി വരും ധ്വനികള്‍ ഞാന്‍ കേട്ടൂ (ആയിരം..) രമ്യ രാഗ സരസ്സിലോ നിന് ലാസ്യകലയിലോ ? പുഷ്പബാണ പുഞ്ചിരിതന്‍ പുളകം ഞാന്‍ കണ്ടു ഓ.ഓാ.. പ്രാണനാകെ കുളിരണിയും വീണ നാദമോ? നിന് മനസ്സില്‍ തുളുമ്പി നില്കും ജതികള്‍ ഞാന്‍ കേട്ടൂ, പ്രിയ ജതികള്‍ ഞാന്‍ കേട്ടൂ..(ആയിരം..) |