നാളത്തെ ലോകത്തില്‍ (കിടപ്പാടം )
This page was generated on April 25, 2024, 2:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1955
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഗായകര്‍എല്‍ പി ആര്‍ വര്‍മ ,സ്റ്റെല്ല വര്‍ഗീസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:53.

നാളത്തെ ലോകത്തിൽ മന്ത്രിമാർ നാമെല്ലാമാകുമേ സോദരാ
ഒരു നല്ല നാളെയേ എതിരേറ്റുകൊള്ളുവാൻ
എല്ലാരുമായ് വരൂ ഒരു പുല്ലാങ്കുഴൽ തരൂ തരൂ

പണിചെയ്യും നമ്മളും പണമുള്ളോരാകുമേ
മുന്നേറി നാം ചെന്നാൽ ഒന്നായി നാം നിന്നാൽ
മുന്നേറി നാം ചെന്നാൽ മനം ഒന്നായി നാം നിന്നാൽ നിന്നാൽ


പല നാളായ് ഒളി വീശി വരുമോ നാളെ
പറയൂ നീ ഇനിയെന്നു പുലരും മോളെ
ആടലേതും വേണ്ട നാം നേടുമാ നവോദയം
നേടും ജീവിതാഗ്രഹം ആടലേതും വേണ്ട നാം
തല ചായ്ക്കാൻ ഇടമില്ലാതവശന്മാരായ്
അലയുന്നോർക്കാഗ്രഹങ്ങൾ വരുവാനെന്തേ
പരന്മാർക്കായ് ചുടുചോര ചൊരിയുവാനും
പരിതാപപ്പെടുവാനും പിറന്നോരല്ലോ നമ്മൾ പിറന്നോരല്ലൊ.


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts