അല്ലിമുല്ലപ്പൂമരങ്ങള്‍ (പെണ്‍) (എന്നും നിന്റെ ഓര്‍മ്മകളില്‍ )
This page was generated on May 12, 2024, 3:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനഗോപികൃഷ്ണൻ
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:54.
 

അല്ലിമുല്ലപ്പൂമരങ്ങള്‍ പൂത്തിറങ്ങും സന്ധ്യകളിൽ
നിന്നെത്തേടി കള്ളനവൻ വന്നിടുമോ
നിന്നെയാകെ നാണിപ്പിക്കും ഉഹും ഉഹും ചൊല്ലിടുമോ
കൊഞ്ചിക്കൊഞ്ചി നിന്നെയവൻ നുള്ളിടുമോ
(അല്ലിമുല്ലപ്പൂമരങ്ങൾ..)


നിന്റെ നറുഭാവങ്ങളിൽ നിന്റെ തിരനോട്ടങ്ങളിൽ
ജന്മസുഖ സാഫല്യവും ഞാനറിവൂ
എന്നും നിന്റെ ഓർമകളിൽ എന്നും നിന്റെ സ്വപ്നങ്ങളിൽ
നർമരസ ഭാവുകവും ഞാൻ കാണ്മൂ
നിന്നെയവൻ കണ്ണിറുക്കി ചുണ്ടുകളിൽ പല്ലിറുക്കി
കള്ളനോട്ടമെയ്തിടുമ്പൊൾ എന്തു ചെയ്യും എന്തു ചെയ്യും
(അല്ലിമുല്ലപ്പൂമരങ്ങൾ..)



നിന്റെ സുഖധ്യാനങ്ങളിൽ നിന്റെ ദിവ്യ പൂജകളിൽ
ദേവനവൻ വന്നിടുമോ വന്നിടുമോ
എന്നും നിന്റെ മെയ്യഴകിൽ എന്നും നിന്റെ ചുണ്ടിണയിൽ
കാമനവൻ വന്നിടുമോ വന്നിടുമോ
നിന്നെയവൻ കണ്ണിറുക്കി ചുണ്ടുകളിൽ പല്ലിറുക്കി
കള്ളനോട്ടമെയ്തിടുമ്പൊൾ എന്തു ചെയ്യും എന്തു ചെയ്യും
(അല്ലിമുല്ലപ്പൂമരങ്ങൾ..)




 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts