പുണരും പുതു മണം (കലണ്ടര്‍ )
This page was generated on May 2, 2024, 7:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅഫ്സല്‍ യൂസഫ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍വിജയ്‌ യേശുദാസ്‌ ,സിസിലി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,നവ്യ നായര്‍ ,ജഗതി ശ്രീകുമാര്‍ ,മല്ലികാസുകുമാരൻ ,സറീന വഹാബ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:03.

പുതിയ കുടുംബത്തിൻ കതിരുകളുയരുന്നു
തിരുസഭ വിജയത്തിൻ തൊടുകുറിയണിയുന്നു

പുണരും പുതുമണം കലരും മധുകണം
ഒരു കൊലുസിൻ ചിരിമണികൾ
അനുപമപദലാസ്യമേളമായ് ഉണരുമീ വേളയിൽ
(പുണരും..)

ഇരവും പകലും ഒരു മാത്രയായ്
കളിയും ചിരിയും ഒരു കാവ്യമായ്
തളിരും കുളിരും തരു ശാഖയിൽ
വിടരും മലരിൻ മൃദുശോഭകൾ
ഒരു നിലാവിരിയുമാ അഴകിന്റെ രാത്രി
വന്നണഞ്ഞു താരകം നോക്കവേ
(പുണരും..)

മറയും നാളിൽ നെടുവീർപ്പുകൾ
പറയാതറിയും മനനോവുകൾ
മറിയും തോണിയിൽ ഒരു വേദന
മുറിയും ഹൃദയം ഒരു കാമനയായ്
ഒലിവുമായ് വരികയായ് തണുവിന്റെ ആർദ്രമാം
വിരൽ തൊടുന്നിതാ സ്നേഹമായ്
(പുണരും..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts