കുഴുലൂതും പൂന്തെന്നലേ (ഭ്രമരം )
This page was generated on March 29, 2024, 6:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമോഹന്‍ സിതാര
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍ജി വേണുഗോപാല്‍ ,സുജാത മോഹൻ
രാഗംകാപ്പി
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ഭൂമിക ചൌള
ഗാനത്തിന്റെ വരികള്‍
Last Modified: November 30 2012 04:13:24.

കുഴലൂതും പൂന്തെന്നലേ
മഴനൂൽ ചാർത്തി കൂടെ വരുമോ (കുഴലൂതും..)
കുറുമൊഴിമുല്ല മാല കോർത്തു സൂചിമുഖി കുരുവീ
മറുമൊഴിയെങ്ങോ പാടിടുന്നൂ പുള്ളിപ്പൂങ്കുയിൽ
ചിറകടി കേട്ടു തകധിമി പോലെ
മുകിലുകൾ തന്‍ മുടി തഴുകും മേട്ടിൽ
(കുഴലൂതും...)

ചിരിയിതളുകൾ തുടിക്കുന്ന ചുണ്ടിൽ.. താനം
കരിമഷിയഴകൊരുക്കുന്ന കണ്ണിൽ.. ഓളം
ആരു തന്നു നിൻ കവിളിണയിൽ കുങ്കുമത്തിൻ ആരാമം
താരനൂപുരം ചാർത്തിടുമീ രാക്കിനാവു മയ്യെഴുതീ
ജാലകം, ചാരി നീ, ചാരെ വന്നു ചാരെ വന്നു
ലലലല ..ലലാലലാ...ലലലലാല കൂടെ വരുമോ
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ

പനിമതിയുടെ കണം വീണ നെഞ്ചിൽ .. താളം
പുതുമഴയുടെ മണം തന്നുവെന്നും.. ശ്വാസം
എന്റെ ജന്മസുകൃതാമൃതമായ് കൂടെ വന്നു നീ പൊൻ‌കതിരേ
നീയെനിക്കു കുളിരേകുന്നു, അഗ്നിയാളും വീഥിയിൽ
പാദപം പൂക്കുമീ .. പാതയോരം.. പാതയോരം
(കുഴലൂതും...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts