കന്യകാലയ സ്വപ്നം (കര്‍മ്മയോഗി )
This page was generated on May 19, 2024, 3:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംകെ കെ ആന്റണി ,രാജൻ ആന്റണി
ഗാനരചനഫാദർ ചെറിയാൻ ,ഫാ ആബേൽ സി എം ഐ
ഗായകര്‍ആശാലത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:16.

കന്യകാലയ സ്വപ്നം തളിര്‍ത്തിടാന്‍
ധന്യരാകുവാനെത്തീ കന്യകള്‍
നവ്യസ്നേഹ വിളക്കുകളോടിതാ
ദിവ്യനാഥനെത്തേടിയണഞ്ഞിവര്‍

ദീപസഞ്ചയമെന്നും തെളിഞ്ഞിടാന്‍
കൂടെയെണ്ണയെടുത്തിതാ വന്നവര്‍
പാപപങ്കില ജീവിതം കൈവിട്ടു
പുണ്യജീവിതം മാത്രം കൊതിച്ചിവര്‍

ധന്യതാതനണഞ്ഞതിന്‍ കാരണം
കന്യകാലയം പൂര്‍ത്തിയായ് വേഗത്തില്‍
പ്രാര്‍ഥനാമലര്‍ മഞ്ജരി കാഴ്ചയായ്
പ്രീതനാകുവാന്‍ നാഥനണച്ചിവര്‍




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts