പച്ചരത്ന തളികയില്‍ (നിര്‍മ്മല )
This page was generated on April 27, 2024, 11:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1948
സംഗീതംപി എസ്‌ ദിവാകര്‍ ,ഇ ഐ വാര്യര്‍
ഗാനരചനജി ശങ്കരക്കുറുപ്പ്‌
ഗായകര്‍പി കെ രാഘവൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:20.
 
പച്ചരത്നത്തളികയില്‍ മെച്ചമേറും പലപൂക്കള്‍
വെച്ചവനു ദേവതമാര്‍ പിന്‍പേ നിരക്കേ
അംഗരക്ഷണത്തിന്നായി ശൃംഗപരിവാരത്തോടേ
തുംഗമായ ശിരസ്സുമായു് മലയന്‍ നില്‍ക്കേ

നീലനിലയങ്കിയാര്‍ന്ന നീരധിയാം ഹരിക്കാരന്‍
ചാലവേയൊഴിഞ്ഞൊതുങ്ങി വണങ്ങി വാഴു്കേ
ആനന്ദത്തേനരുവിയില്‍ സ്നാനമാടിസ്നിഗ്ദ്ധമേനി
സൂനസുരഭില സസ്യപുളകിതമായു്

ലോലമാം നെല്ലോലനെയ്തു നീലസാരിചുതച്ചതില്‍ -
മേലനേകം കതിര്‍മാല ലീലയില്‍ ചാര്‍ത്തി
ചന്ദനത്തിന്‍ മണം വീശും മന്ദമാം നിശ്വസിതത്താല്‍
സുന്ദരമാം മുഖത്തോടം നമ്മുടെ ഗാത്രി

വന്‍ പുണ്യത്താല്‍ തന്നിലേറ്റം അയ്മ്പുചേര്‍ന്നു വാഴും പൊന്നു -
തമ്പുരാനു നേര്‍ന്നിടുന്നു നിത്യമംഗളം
നാളില്‍ നാളിലവിടേക്കു ഭാവുകങ്ങള്‍ വളരട്ടെ
നാളില്‍ നാളില്‍ ധര്‍മ്മഹസ്തം വിജയിക്കട്ടെ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts