കിനാവു പോല്‍ (പറയാന്‍ മറന്നത് )
This page was generated on May 7, 2024, 11:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅരുണ്‍ സിദ്ധാര്‍ഥ്
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബിജുമേനോൻ ,ലക്ഷ്മി ശർമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:27.
രാരോ രാരീരോ രാരോ രാരീരോ...
കിനാവു പോൽ രാപ്പൂവുകൾ നിലാവു പോൽ രാപ്പാടികൾ
അഴലിനല്ലിൽ കേണുറങ്ങുമ്പോൾ ഉറങ്ങുകെൻ ജീവനെ
കദനമെന്നിൽ തേങ്ങലാവുമ്പോളറിയുകില്ല നീയെൻ നൊമ്പരം
രാരീരോ രാരീരോ രാരാരോ...

പൂവണിഞ്ഞ വീഥികൾ പൂമുകിലിൻ തൂവലായ്
നിറമണിയുമോർമ്മകൾ എൻ ജീവനിൽ
ഇന്നെന്നുള്ളിൽ ഏതോ വാസന്തം
നിന്നിൽ നിന്നും വിണ്ണിൻ സൌരഭ്യം
അകലങ്ങളിൽ കരയുന്നൊരെൻ നാദം
ഇഴപിരിഞ്ഞ യാമങ്ങളിൽ അറിയുകില്ലയെൻ നൊമ്പരം

പോയ് മറഞ്ഞ നാളുകൾ മാരിവില്ലിൻ കൈകളാൽ
വർണ്ണമഴ പെയ്യുന്നുവോ എന്നോർമ്മയിൽ
ഇന്നെൻ സ്നേഹം താരാട്ടാകുമ്പോൾ
നീയെന്നുള്ളിൽ തൂകും തൂമഞ്ഞോ
ഈ രാത്രിയിൽ ഉരുകുന്നൊരെൻ മനവുമായ്
വഴിമറന്ന മൌനങ്ങളിൽ അലിയുകയില്ലയെൻ നൊമ്പരം..
[കിനാവു പോൽ...] 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts