നാരായണാ ഹരേ നാരായണാ (ആരണ്യകാണ്ഡം )
This page was generated on March 29, 2024, 1:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കമുകറ പുരുഷോത്തമൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:36.
നാരായണാ ഹരേ നാരായണാ
മോക്ഷസ്വരൂപനാം നാരായണാ
ഈരേഴു പാരിലും നാരായ വേരായ
കാരുണ്യവാരിധി നീയല്ലയോ (നാരായണാ)

നാരായണാ നിന്റെ നാമസങ്കീര്‍ത്തനം
ദ്വാരകയിലെത്ര പാരായണം
അമ്മയും അച്ഛനും ബന്ധുവും മിത്രവും
ചിന്മയ കേശവാ നീയല്ലയോ (നാരായണാ)

ജീവിതയുദ്ധത്തില്‍ രോഗങ്ങള്‍ ദു:ഖങ്ങള്‍
സാരഥിയായി തുഴഞ്ഞിടുമ്പോള്‍
കൃഷ്ണാ ഹരേ നിന്റെ കാലടിയല്ലാതെ
രക്ഷാനികേതനം മറ്റെന്തുതാന്‍ (നാരായണാ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts