വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | ലതാ കൃഷ്ണ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | തമ്പി ആന്റണി ,ശർബനി മുഖർജി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:39.
സായം സന്ധ്യേ നീറും തിരിപോല്‍ രാവിന് കാവില്‍ ആരേ തേടുന്നു... ഏതോ സ്മൃതി പോല്‍ നീളും വഴിയൂടെ.. ചിത്രകൂടങ്ങളിലന്തിനിലാവില്‍ നാഗങ്ങളായ് നിഴലാടി വൃശ്ചിക രാവിന്നതീത സ്മരണയില്‍ കാറ്റില്‍ മുടിച്ചാര്‍ത്തുലഞ്ഞു വഴി കാണാത്തൊരു നിബിഡ വനങ്ങളില്‍ ഉടലുറയൂരിയിറങ്ങീ.. മച്ചിനിരുള്പ്പട്ടു മൂടിയ രാവിന് താളം ചിലമ്പില്‍ കലമ്പി.. ധൂമില രൂപങ്ങളാകുലരായ് വന്നു വേതാള നൃത്തം തുടങ്ങി.. നിറ സന്ധ്യയിതില്‍ ദിനരാത്രങ്ങള്‍ ഇടറിയിഴഞ്ഞു പിരിഞ്ഞു... |