അന്തിവാനം വിണ്ണിന്‍ (ഗോകുലം (1993) )
This page was generated on April 27, 2024, 11:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംസിര്‍പ്പി
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍പി വി പ്രീത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഭാനുപ്രിയ ,ജയറാം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:40.
 
അന്തിവാനമിന്നെൻ കൈയ്യിൽ വന്നു ചേരും
പുതുസ്വർഗ്ഗം മുന്നിൽ താലി ചാർത്തി പാടും
വിളക്കേറ്റിടും കന്നിരാവിതിൽ
മനം പൂവിടും മദരാവിതിൽ
സുഖ സ്വപ്നമല്ലി ചന്തം ചിന്തും പൂങ്കൊടി
(അന്തിവാനമിന്നെൻ....)

ചോലപ്പൂക്കൾ മാലയാകും നേരം
എൻ മോഹരാഗ മാനസമോ വൃന്ദാവനം
വാതില്‍പ്പഴുതിലൂടെ ഇനിയും എത്തും
ഇളമാശക്കിളികൾ കൂടു കെട്ടും ഹൃദയാലയം
വാസന്തം കൊടിയേറവേ
വാർനിലാ മുടി ചൂടവേ
ഞാൻ പാടും പാട്ട് ഗീത പോലെ വാഴുമേ
(അന്തിവാനമിന്നെൻ....)

താന തന്തന താളം തന്നത് തെന്നൽ
അതുകേട്ടു മുളം കാട് തീർത്തു പുല്ലാങ്കുഴൽ
വീശും ചന്ദനക്കാറ്റിൽ മംഗളഗീതം
അത് കേൾക്കും നേരം നെഞ്ചം തേടും ചിറകായിരം
ആതിരാ അഴൽ ചാറലിൽ
ആയിരം കുളിർ പൂക്കവേ
ഒളി മിന്നൽ വന്നു തോരണങ്ങൾ തൂക്കിടും
(അന്തിവാനമിന്നെൻ....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts