വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | അലക്സ് പോള്‍ |
ഗാനരചന | മുരുകൻ കാട്ടാക്കട |
ഗായകര്‍ | സി ജെ കുട്ടപ്പന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:58.
ഒരു കഥ പറയാം ഒരു കഥ പറയാം നിലയില്ലാക്കഥ നാട്ടുകഥ നേരറിവിന് കഥ നെറികേടിന് കഥ നേരായുള്ളൊരു നാട്ടുകഥ നേരറിവിന് കഥ നെറികേടിന് കഥ അക്കഥ ഇക്കഥ നാട്ടുകഥ (ഒരു കഥ) മാവേലിത്തറപോലൊരു നാട്ടില്‍ ചെമ്പട്ടിന്നാടിടനാട്ടില് ഒരുനാള്‍ വീശിയടിച്ചൊരു കാറ്റില്‍ വീണുമുളച്ചൊരു വിഷവിത്ത് ചട്ടം മാറ്റി ചിട്ടകള്‍ മാറ്റി നാടൊരു ചട്ടമ്പിക്കളമായ് (2) (ഒരു കഥ) അങ്ങേക്കൊമ്പിലിരുന്നു ചിലയ്ക്കും ചങ്ങാലിക്കിളി ചോദിച്ചു ആ വിത്തേതാണാവിഷവിത്തേത- ങ്ങേക്കൊമ്പിലെ തത്തമ്മേ ആ വിഷവിത്തതു നമ്മുടെയുള്ളിലെ കാടതില് വീണുമുളയ്ക്കുന്നു ആ കാടങ്ങു കരിച്ചുകളഞ്ഞാല്‍ സ്നേഹം പൊലിയോ പൊലി പൊലിയോ (2) പൊലിയോ പൊലി പൊലിയോ പൊലി പൊലിയോ പൊലി പൊലി... സ്നേഹം പൊലിയോ പൊലി പൊലിയോ (2) (ഒരു കഥ) |