ഉന്നത നിലയില്‍ (വിശപ്പിന്റെ വിളി )
This page was generated on March 29, 2024, 7:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംപി എസ്‌ ദിവാകര്‍
ഗാനരചനഅഭയദേവ്
ഗായകര്‍എ എം രാജ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:00.
 
ഉന്നതങ്ങളില്‍ വാണിരുന്ന
മന്ദിരമാണിതു കാണ്മൂ
ഭീകരവിശപ്പിന്‍ വിളിയാലിതില്‍ ഹാ
തകര്‍ന്നു ജീവിതം

വിലാസലീലാഗാനം പാടിയ
ഭവനമാണിതൊരു കാലേ
വിശന്നു കേഴും ദീനനിനാദം
കേള്‍പ്പതിന്നതില്‍ നീളെ

സകല ഭാഗ്യവും സാദരം ഹാ
കാത്തുനിന്നതാണിതിനേ
വാണിരുന്നിതില്‍ നാഥയിവള്‍ തന്‍
പ്രിയനായു് കുലീനാ

വിശന്നു പൊരിയും പലര്‍ക്കുമന്നാള്‍
ചോറു നല്‍കിയീ വനിത
ജീവനേകിയീ മാതാ
പിടഞ്ഞിടുന്നു ജീവനിതു ഹാ ഇന്നു
വിശപ്പിന്‍ വിളിയാലെ
കണ്ണീരു താനാ വെണ്‍ചുമര്‍ പോലും
തൂകിടുന്നിതാ ഹാ

ഉദാരനാകും ഗൃഹാധിനാഥന്‍
പിരിഞ്ഞു പോയപമൃതിയാലെ
സഹായമേകാനണഞ്ഞ നീചന്‍
കവര്‍ന്നു സകലം ചതിയാലെ

പലയിടങ്ങളില്‍ വേല ചെയ്യുവാന്‍
പോയിവള്‍ വിശപ്പിന്‍ വിളിയാലെ
മാനചിന്തയാല്‍ തൊഴിലുകളെല്ലാം
വെടിഞ്ഞിവളുരുകി പശിയലെ

ഒടുവിലേഴയായു് ഏവയായു്
ഭീകരവിശപ്പിന്‍ വിളിയാലെ
പാരിലാരുതാന്‍ ഏവമാകാ
കഠിന വിശപ്പിന്‍ വിളിയാലെ

എത്ര ജീവതം തകരുന്നീവിധം
ദുസ്സഹവിശപ്പിന്‍ വിളിയാലെ
നിര്‍ദ്ദയവിശപ്പിന്‍ വിളിയാലെ
നിഷ്ഠൂര വിശപ്പിന്‍ വിളിയാലെ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts