രമണന്‍ (സംഗീതനാടകം) (വിശപ്പിന്റെ വിളി )
This page was generated on April 16, 2024, 9:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംപി എസ്‌ ദിവാകര്‍
ഗാനരചനഅഭയദേവ്
ഗായകര്‍എ എം രാജ ,പി ലീല ,കവിയൂര്‍ രേവമ്മ ,ജോസ് പ്രകാശ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:01.
 
സീന്‍ 1:-

മലരണിക്കാടുകള്‍ തിങ്ങി വിങ്ങി
മരതകക്കാന്തിയില്‍ മുങ്ങി മുങ്ങി
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റോരാലസ്യഗ്രാമഭംഗി

രമണനും തോഴനും തോളുരുമ്മി
മരതകക്കുന്നുകള്‍ വിട്ടിറങ്ങി
വഴിവക്കിലുള്ളോരാകോമളമാം
ഏഴുനില പൂമണിമാളികയില്‍
മധുമുഖിചന്ദ്രിക രാഗലോലം
പതിവായവനേയും നോക്കിനില്‍ക്കും

സീന്‍ 2:-

(ചന്ദ്രിക) എന്താണിനിന്നീവിധമേകനാവാ -
നെങ്ങുപോയെങ്ങുപോയു് കൂട്ടുകാരന്‍
(രമണന്‍) ഇന്നവന്‍ മറ്റോരോ ജോലിമൂലം
വന്നില്ല ഞാനിങ്ങു പോന്നു വേഗം

സീന്‍ 3:-

(രമണന്‍) എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും
സങ്കല്പലോകമല്ലീയുലകം
ഹന്ത നാം രണ്ടുപേര്‍തമ്മിലുള്ളോ -
രന്തരമൊന്നു നീയോര്‍ത്തുനോക്കൂ

(ചന്ദ്രിക) അന്യോന്യം നമ്മുടെ മാനസങ്ങള്‍
ഒന്നിച്ചു ചേര്‍ന്നുലയിച്ചുപോയി
(രമണന്‍) തുഛനാമെന്നെ നീ സ്വീകരിച്ചാല്‍
അച്ഛനുമമ്മയ്ക്കുമെന്തു തോന്നും
(ചന്ദ്രിക) കൊച്ചുമകളുടെ രാഗവായ്പില്‍
അച്ഛനുമമ്മയ്ക്കുമെന്തു തോന്നാന്‍

സീന്‍ 4:-

(മദനന്‍) രമണാ നീയെന്നില്‍നിന്നാരഹസ്യം
ഇനിയും മറച്ചു പിടിക്കയാണോ
ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ -
ക്കരളല്ലേ നീയെന്റെ ജീവനല്ലേ

(രമണന്‍) ശര്‍ദിന്ദുവീഥിയിലുല്ലസിക്കും
ഒരു വെള്ളിനക്ഷത്രമെന്തുകൊണ്ടോ
അനുരക്തയായിപോല്‍ പൂഴിമണ്ണില്‍
അമരും വെറുമൊരു പുല്‍ക്കൊടിയില്‍

(മദനന്‍) നിരഘമായുള്ളൊരീ പ്രേമദാനം
നിരസിച്ചീടുന്നതൊരുഗ്രപാപം

സീന്‍ 5:-
(ചന്ദ്രിക) ആരെന്തും പറഞ്ഞോട്ടെ ഞാനിതു സമര്‍പ്പിച്ചു
ചാരുജീവിതമാല്യം മാമകം ഭവാനായി
(രമണന്‍) ചന്ദ്രികേ മന്മാനസ വീണയിലെഴും പ്രേമ -
തന്ത്രികേ നീയിന്നെന്നെ മറ്റൊരാളാക്കിത്തീര്‍ത്തു

(ചന്ദ്രിക) കാനനഛായയിലാടു മേയ്ക്കാന്‍
ഞാനും വരട്ടയോ നിന്റെ കൂടെ
(രമണന്‍) പോരേണ്ട പോരേണ്ട ചന്ദ്രികേ നീ
ആരണ്യച്ചാര്‍ത്തിലേക്കെന്റെ കൂടെ

(ചന്ദ്രിക) ഈ മണിമേടയിലെന്‍ വിപുല
പ്രേമസമുദ്രമൊതുങ്ങുകില്ല
(രമണന്‍) പാടില്ല പാടില്ല നമ്മെ നമ്മള്‍
പാടേ മറന്നൊന്നും ചെയ്തു കൂടാ

സീന്‍ 7:-
(അശരീരി) കഷ്ടമായി നിന്നാശകളെല്ലാം
വ്യര്‍ത്ഥമാണിനി ചന്ദ്രികേ
നിശ്ചയിച്ചു കഴിഞ്ഞു നിന്‍ വിവാ -
ഹോത്സവത്തിന്‍ സമസ്തവും

(ചന്ദ്രിക) ഘോരകഠോരമേ മല്‍ക്കരളിങ്കലെ
ചോരയ്ക്കുവേണ്ടിപ്പുളയുകയല്ലി നീ
ഇല്ല - ഞാനെന്നെ നശിപ്പിക്കയില്ലൊരു
പുല്ലാംകുഴലിനു വേണ്ടിയൊരിക്കലും - ഇല്ലാ
എന്തുവന്നാലും എനിക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരു ജീവിതം






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts