ഹാപ്പി ഹസ്ബന്റ്സ് (ഹാപ്പി ഹസ്ബന്റ്സ് )
This page was generated on May 3, 2024, 3:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ഇന്ദ്രജിത് സുകുമാരൻ ,ആനന്ദ് നാരായണന്‍ ,അച്ചു രാജാമണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,ജയസൂര്യ ,ഇന്ദ്രജിത് സുകുമാരൻ ,സംവൃത സുനിൽ ,ഭാവന ,റീമ കല്ലിങ്കൽ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:07.

ഹാപ്പി ഹസ്‌ബൻ‌ഡ്‌സ് ഓ ബ്രിംഗ് ബാങ്ക് ബോലേയു
അലേ അലേ അലേ അലേ ..(2)

ഒരു മഞ്ഞക്കിളിക്കൂട് ഒരു കുഞ്ഞിക്കിളിക്കൂട്
നിറവാലത്തെ കൊമ്പത്തെ കിളിക്കൂട്
ഒരു വെള്ളിത്തിങ്കൾ കൂട് ഇതു തങ്കത്തൂവൽ കൂട്
മഴയിറ്റിറ്റും കാറ്റത്തെ കിളിക്കൂട്
അലേ അലേ അലേ അലേ (2)..
ഹാപ്പി ഹസ്‌ബൻ‌ഡ്‌സ്

ഈ പാട്ടിലെ പകൽപക്ഷികൾ
വെൺചിറകുമായിതിലേ പാറവേ
നിഴൽ മേഘത്തിൻ മീതേ മിന്നിയോ നിലവേ
പുലർകാലത്തിൻ വാതിൽ ചാരിയോ കനവേ
പല നക്ഷത്രങ്ങൾ പോലും
ഇവരൊന്നിച്ചൊന്നായ് ചേരും
മുകിലോരത്തെ മുറ്റത്തെ പൂമേട്ടിൽ
(ഹാപ്പി ഹസ്‌ബൻ‌ഡ്‌സ്...)

ഈ പൂക്കളിൽ പറന്നേറുവാൻ
ഋതുശലഭമായ് ഹൃദയം പെയ്യവേ
മിഴിനാളത്തിൻ മുന്നിൽ തെന്നിയോ മനസ്സേ
അനുരാഗത്തിൻ തേനിൽ മുങ്ങിയോ നിനവേ
ഒരു വേനൽക്കാലം പോലെ ഇനി അന്തിച്ചോപ്പിൽ മായാൻ
വെയിലോരത്തെ ദൂരത്തെ മാന്തോപ്പിൽ
(ഒരു മഞ്ഞക്കിളി....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts