എനിക്കു പാടുവാന്‍ (പറയാം )
This page was generated on May 6, 2024, 3:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:07.

എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ
മധുര നൊമ്പര പ്രണയപ്പൂവായി പൂത്തു നിന്നു ഞാന്‍
ഒരേ വര്‍ണ്ണം ഒരേ സ്വപ്നം ഒരേ രാഗം
മനസ്സൊരു തീരാമോഹത്തിന്‍ തിരയായി മാറുന്നു
(എനിക്കു പാടുവാന്‍)‍

പ്രിയസഖി നിന്‍ പൊന്മുഖം ഇതളിടും പോന്നാമ്പല്‍
ഇതളിലെ മധു തേടുവാന്‍ മധുപനായി നീയില്ലേ
എന്‍ മലരേ മാധുര്യമേ നീയൊഴുകൂ എന്‍ ജീവനില്‍
എന്‍ നിനവുകളണിയും ഒരഴകായി നീ
വന്നു തഴുകുമ്പോള്‍ മെല്ലേ മെല്ലേ ഉരുകും ഞാന്‍
ഈ പൊടിമഞ്ഞു പൊഴിയുന്ന താഴ് വരയില്‍
ഞാന്‍ മണിക്കൊന്ന കിലുക്കുന്ന കാറ്റാകും
(എനിക്കു പാടുവാന്‍)‍

മിഴികളില്‍ പരല്‍മീനുകള്‍ മൊഴികളില്‍ പാല്‍നിലാവ്
എന്മനം സ്വരസംഗമം ഞാന്‍ വെറും മണ്‍വീണാ
നിന്‍ വീണാ നാദങ്ങളില്‍ ഞാനല്ലോ ദേവാമൃതം
നീ ഇളംമുളം കാടിന്‍റെ തണലായാല്‍
ഞാന്‍ കുനുകുനെച്ചിറകുള്ള കിളിയാകും
നീ കളമുളം തണ്ടിലെ മൊഴിയായാല്‍
ഞാന്‍ വസന്തങ്ങളണിയുന്ന തളിരാകും
ഉം..... ഒ........
(എനിക്കു പാടുവാന്‍)

ഉം...ലലല..ഉം..ലലല...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts