പൂനിലാവിതള്‍ (നിഴല്‍ )
This page was generated on April 28, 2024, 12:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപ്രസാദ്
ഗാനരചനസുധാംശു
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗന്‍ ,സരയു മോഹൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:15.

പൂനിലാവിതൾക്കൈയില്‍ നറുമഞ്ഞു തീര്‍ത്ഥം പോലെ
എന്‍ പ്രണയാര്‍ദ്ര വനിയില്‍ ....നിഴലായി നീ നിന്നു....
(പൂ നിലാവിതൾ ......)

അറിയുന്നു ഞാന്‍ നിന്‍ പദനിസ്വനം
കൊതിയോടെ തിരയുന്നു ഒരു നോക്കിനായ്(അറിയുന്നു..)
കുളിരുള്ള ഹരിചന്ദനം നീ...
കതിരുള്ള തുളസീ ദളം...
(പൂ നിലാവിതൾ ......)

മിഴിയൂയലിന്‍ പൊന്‍ പടിമേലേ നീ
ആടുന്നു നിനവിന്റെ വിണ്‍ ചില്ലയില്‍ (മിഴിയൂയലിന്‍ ....)
ഇതളായി വിടരുന്നു നീ...
ഒരു നൂറു ജന്മങ്ങളില്‍ .....
(പൂ നിലാവിതൾ ......)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts