പെരിയ തേവരേ (താന്തോന്നി )
This page was generated on April 18, 2024, 1:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംതേജ്‌ മെര്‍വിന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ശങ്കര്‍ മഹാദേവന്‍ ,സായനോര ഫിലിപ്പ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് ,ഷീല കൌള്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:19.

പെരിയ തേവരേ പ്രണയ ജോഡിയായ് പാടിയാടാൻ വരൂ
തടവിലാണു ഞാൻ നിന്റെ മനസ്സിലെ താന്തോന്നിക്കൂടാരത്തിൽ(2)
നാട്ടുമഴ നനയാൻ നിലവിനല ഞൊറിയാൻ (2)
ഓട്ടു മഞ്ഞൾ പാട്ടു കേട്ട് ഭൂമി മലയാളം (2)

പൂക്കൾ പൂക്കുന്നൊരാരാമമേ
തൂവൽ തൈമാസമേ
പെയ്തു കാണാത്ത വെൺമേഘമേ വേളി നാൾ നാളെയോ
മീൻ പിടഞ്ഞോരു മിഴിയിൽ നീന്തുന്ന മിന്നാര മുത്താരങ്ങൾ
നിനക്കെൻ സമ്മാനമായ് തരാമീ താരാംഗുരം
നിനക്കെൻ സമ്മാനമായ് തരാമീ താരാംഗുരം
വിധിതാൻ ഭൂമി മലയാളം
(പെരിയ തേവരേ....)

കാണും കണിക്കുള്ള സംഗീതവും ഓടക്കുഴലാക്കും ഞാൻ
വാവൽ കിളിക്കുഞ്ഞു വാവേ നിന്നെ ഓമൽ ചിറകാക്കും ഞാൻ
ഓരിതൾ ചുണ്ടിൽ ഒരു വിരൽ തുമ്പിൽ
തുമ്പിക്ക് ചെമ്പാവ് ഞാൻ (2)
നിനക്കീ നീലാംബരം വിരിയ്ക്കും ദീപാങ്കണം (2)
വിധിതാൻ ഭൂമി മലയാളം
(പെരിയ തേവരേ....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts