മാന്യമഹാജനങ്ങളേ (മലര്‍വാടി ആര്‍ട്സ് ക്ലബ് )
This page was generated on May 7, 2024, 7:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനവിനീത്‌ ശ്രീനിവാസന്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,സച്ചിൻ വാരിയർ ,രാജേഷ് മേനോൻ ,രാകേഷ് കിഷോർ ,ശരത്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:32.
 
മാന്യമഹാജനങ്ങളേ
മാന്യതാ മൂടുപടം മാറ്റണേ
യൗവനകാലമതിമധുരമേ
ഉന്മാദലഹരിയിലാറാടണേ
ഹോ ഈരേഴു പതിനാലു ലോകത്തു നമുക്കിന്നു
വെന്നിക്കൊടി പാറിക്കേണം
മാനത്തെ താരകങ്ങൾ മാനിച്ചു തല താഴ്ത്തും
മലർവാടിക്കൂട്ടം നാം
(മാന്യമഹാജനങ്ങളെ..)

പോയകാല ചരിതമെല്ലാം മറന്നു കൊണ്ടു നിങ്ങൾ
ഉപദേശങ്ങൾ ചൊരിയേണ്ട വേണ്ടാ
ഉപരിപഠനവും ഉപജീവന മാർഗ്ഗവും ഈ അസുലഭ
ഞൊടിയിതിൽ വേണ്ട വേണ്ട
വേണം പരമാനന്ദം വേണം നല്ല സംഗീതം
വേണം പുതിയ മേടുകൾ
അണയേണം പുതുതീരങ്ങൾ
തന്താനനേ..തന്താനനേ
(മാന്യമഹാജനങ്ങളെ..)

ആദർശവാദങ്ങളെല്ലാം ഈ ജീവിതഭാരത്തിനു
ഭാരം കൂട്ടുമിനിയതു വേണ്ട
പുസ്തകത്താളുകളിലെ ലിഖിതനിയമങ്ങളെ
വാരിപ്പുണർന്നിനിയുറങ്ങേണ്ട
വേണം പരമാനന്ദം
വേണം നല്ല സംഗീതം
വേണം പുതിയ മേടുകൾ
അണയണം പുതുതീരങ്ങൾ
(മാന്യമഹാജനങ്ങളെ..)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts