ആമ്പലിനോടോ താമരയോടോ (നീലാംബരി )
This page was generated on April 23, 2024, 5:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനകൈതപ്രം
ഗായകര്‍അനു വി കടമ്മനിട്ട
രാഗംബേഗഡ
അഭിനേതാക്കള്‍ഭാമ ,വിദ്യ മോഹൻ ,വിനീത്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:41.

ആമ്പലിനോടോ താമരയോടോ സന്ധ്യേ നിന്‍ പ്രണയം
തേങ്ങും സന്ധ്യേ നിന്‍ പ്രണയം..(2)
താമരയോടും ആമ്പലിനോടും ഹൃദയം നീ തുറന്നോ..
പ്രണയം നിറയും നിന്‍ ഹൃദയം..
(ആമ്പലിനോടോ...)

കാറ്റിനോടൊന്നും പറയരുതേ നീ
അനുരാഗജാലകം തുറക്കരുതേ നീ
നിന്‍ മനമെല്ലാരുമറിയും...നാട്ടില്‍
നിൻ കഥയെല്ലാരുമറിയും ...
പുഴയോടൊന്നും പറയരുതേ നീ
അലയും തിരകളിലൂടെ..
നിൻ കഥ എല്ലാരുമറിയും
(ആമ്പലിനോടോ...)

ഹേമന്തചന്ദ്രിക ഈ കഥയറിഞ്ഞാല്‍
ആകാശതാരകള്‍ കളിയായ്‌ കാണും
അവരതു മുകിലോടു പറയും
മുകിലോ പുതുമഴയായ് പൊഴിയും
ചിന്നി ചിന്നി മഴയില്‍ താമര ചിരിക്കും
ആമ്പല്‍ പരിഭവം തൂകും ..
ഇക്കഥ എല്ലാരുമറിയും ..
(ആമ്പലിനോടോ...)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts