മംഗളങ്ങളരുളും (ക്ഷണക്കത്ത്‌ )
This page was generated on April 23, 2024, 1:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംശരത്
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:17.
മംഗളങ്ങളരുളും മഴനീര്‍ക്കണങ്ങളേ
ശാന്തമായ് തലോടും കുളിര്‍‌ക്കാറ്റിനീണമേ
ദീപാംഗുരങ്ങള്‍‌തന്‍ സ്നേഹാര്‍ദ്രനൊമ്പരം
കാണാന്‍ മറന്നുപോയോ?
(മംഗളങ്ങളരുളും)

അനുരാഗമോലും കിനാവില്‍
കിളി പാടുന്നതപരാധമാണോ
ഇരുളില്‍ വിതുമ്പുന്ന പൂവേ
നീ വിടരുന്നതപരാധമായോ
ഈ മണ്ണിലെങ്ങുമേ കാരുണ്യമില്ലയോ
ഈ വിണ്ണിലെങ്ങുമേ ആലംബമില്ലയോ
നിഴലായ് നിലാവിന്‍ മാറില്‍ വീഴാന്‍
വെറുതെയൊരുങ്ങുമ്പോഴും
(മംഗളങ്ങളരുളും)

വരവര്‍ണ്ണമണിയും വസന്തം
പ്രിയരാഗം കവര്‍ന്നേപോയ്
അഴകിന്‍ നിറച്ചാന്തുമായി
എന്‍ മഴവില്ലുമകലെ മറഞ്ഞു
നിന്നന്തരംഗമാം ഏകാന്തവീഥിയില്‍
ഏകാകിയായ് ഞാന്‍ പാടാന്‍ വരുമ്പൊഴും
വിധിയെന്തിനാവോ വില പേശുവാനായ്
വെറുതെ നിറം മാറി വന്നു?
(മംഗളങ്ങളരുളും)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts