വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | എസ് ജയന് ,രമേശ് ശശി |
ഗാനരചന | പ്രഭാകരന് മുതന ,ഹരികൃഷ്ണന് വള്ളിക്കാവ് |
ഗായകര്‍ | വിജയ് യേശുദാസ് ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വരുണ്‍ ജെ തിലക് ,അനന്യ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:59.
ഒരുവേള നിന്നെ ഞാന്‍ മുന്നേ കണ്ടിരുന്നെങ്കില്‍ പൊന്നേ അന്നേ നിന്നെ ഞാന്‍ മോഹിച്ചു പോയേനേ ഒരുവേള നിന് മൃദു മുരളീരവം മുന്നേ കേട്ടിരുന്നെങ്കില്‍..കണ്ണാ.. അന്നേ നിന്നെ ഞാന്‍ പ്രണയിച്ചു പോയേനേ (ഒരുവേള....) നിന് കണ്ണില്‍ വിടരുന്ന രാഗേന്ദ്രജാലം എന്നകതാരില്‍ ചൊരിയുന്നു ഹർഷവര്‍ഷം(2) നിന് ചൊടിയില്‍ വിരിയുന്ന തൂമന്ദഹാസം എന്നുൾപ്പൂവില് ചൊരിയുന്നു തൂമരന്ദം(2) (ഒരുവേള....) എന്നുമെന്‍ പുണ്യമായ് നീയില്ലയെങ്കില്‍ എന്‍ ജന്മം ചിറകറ്റ കിളിവാഴും കൂടു് (2) എന്നുമെന്‍ നാഥനായ് നീയില്ലയെങ്കില്‍ എന്‍ ജന്മം നീരറ്റ പൊന്നാമ്പല്‍ മൊട്ടു് (2) (ഒരുവേള ....) |