വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ഗാനരചന | സുഗതകുമാരി |
ഗായകര്‍ | വേണു നാഗവള്ളി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:00.
കറുത്ത ചിറകുമായ് രോമശൂന്യമാം നീണ്ട കഴുത്തും നീട്ടിച്ചാരെ - ക്കാത്തിരുന്നെന്നോ മൃത്യു ? മുമ്പിലേ നടന്നോള്‍ നീ, ദീപവും കെടുത്തിക്കൊ- ണ്ടെന്തിനോ ദു:ഖത്തിന്റെ നേര്‍ക്കൊരു ചിരിയുമായ്, മുമ്പിലേ നടന്നോള്‍ നീ, ദീപവും കെടുത്തിക്കൊ- ണ്ടെന്തിനോ ദു:ഖത്തിന്റെ നേര്‍ക്കൊരു ചിരിയുമായ്, വെളിച്ചം നിറഞ്ഞ നിന്‍ കണ്‍കളെത്താനേ ഞെരി- ച്ചടച്ചു കളഞ്ഞപ്പോള്‍, വിശ്വത്തെ പുണര്‍ന്നാകെ- പ്പരക്കും ചിറകുക- ളൊടിച്ചു കളഞ്ഞപ്പോ- ളിരുട്ടില്‍ തന്നെത്തന്നെ- യാഞ്ഞെറിഞ്ഞുടച്ചപ്പോള്‍ എന്റെ വൈദ്യുതവീചി വിറച്ചു പിന്മാറുന്നൂ എന്റെ കണ്ണീരില്‍ ശോണ- ബിന്ദുക്കളുടയുന്നൂ ..... |