ജഗുണു ജഗുണു (കോളേജ് ഡേയ്സ് )
This page was generated on April 19, 2024, 5:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംറോണി റാഫേല്‍
ഗാനരചനകൈതപ്രം
ഗായകര്‍ശങ്കര്‍ മഹാദേവന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്ദ്രജിത് സുകുമാരൻ ,സന്ധ്യ വിജയൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:07.

ജഗണു ജഗണു തക ജഗണു ജഗണു തക
ജഗണു ജഗണു തക താളം
ഇവിടെ ഇവിടെ ഈ പകലിനായിരം താളം
വെളുത്തു വെളുത്തു വന്നു തണുത്തു തണുത്തു മെല്ലെ
കറുത്തു കറുത്തൊരീ നേരം
ചിറകു കുരുത്തൊരീ നേരിനായിരം താളം
(ജഗണു ജഗണു തക...)

കാലമോ തേങ്ങീ സ്നേഹമറിയാതെ
മോദമോ മാഞ്ഞൂ രാഗമറിയാതെ
ജീവിതം പാടുന്നു... ദൂരേ...
സത്യമോ തേടുന്നു.. എവിടെയോ..
(ജഗണു ജഗണു തക)

എന്തിനോ തേടീ..എന്തു നീ നേടീ
പിരിയുവതിനാണോ..കരയുവതിനാണോ
ജഗണു ജഗണു താം തകതിമി ജഗണു ജഗണു താം
കോടി മലയേറീ കോടി നദി താണ്ടീ
യാതനയിലൂടെ വേദനയിലൂടെ
നിഴലുകള്‍ പോലും കാണുവാന്‍ വയ്യാ
പാതിരാവായീ നേരമിതു നേരം
അന്നകലെയകലെയായ് ഇരുളുമിരുളിലായ്
ശിലകളലിയുമാ കരയുടെ കടലെവിടേ..
(ജഗണു ജഗണു തക..)

ഓ..സ്വന്തമാണെന്നോ..ബന്ധമാണെന്നോ..
പോരിനൊരു പോരോ..തേരിനൊരു തേരോ
ജഗണു ജഗണു താം തകതിമി ജഗണു ജഗണു താം
ഹോ..പേരിനൊരു പേരോ...നേരിനൊരു നേരോ
തീരമിതു തീരം.. നീതിയുടെ തീരം
ആരു നീ ആരോ..ആരു ഞാനാരോ
ഏകനായ് പോരാം..ഏകനായ് പോകാം
ഈ പ്രകൃതി വികൃതിയായ്..വികൃതി തകൃതിയായ്
കനലു പൊലിയുമാ കഥയുടെ പൊരുളിവിടെ...
(ജഗണു ജഗണു തക..)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts