കനലു മാലയുടെ (ബെസ്റ്റ് ആക്ടർ )
This page was generated on April 27, 2024, 8:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംബിജിബാല്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ആനന്ദ് നാരായണന്‍ ,ബിജിബാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,നെടുമുടി വേണു ,ലാൽ ,സലിം കുമാര്‍ ,വിനായകൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:09.

കനല്‌ മലയുടെ മുകളിലൊരിടം
കുറുകെ പഴകിയ പെരിയൊരു വടം
ഉലയും അതിലിവൻ ഉടയിരു പഥം
തകധിമിതജം

നടനകലയുടെ കൊടുമുടി തൊടാൻ
അലയും ഇതുവഴി ഒരു പുതുമുഖം
തിരയും അവനതിൻ അനുഭവ ശതം
കളി പലവിധം

മുറുകിവളരുമൊരഭിനയ ജ്വരം
ഇവനു സിരകളിൽ അതിഗുരുതരം
തലയിൽ അരുളുക തനവിനു തളം

നരകനദിയുടെ മറുകര പെടാൻ
അടവു പലതറിയണം അതു നിജം
വെകിളി കയറിയ വെരുകിനു സമം
ഇവനുടെ മനം

ഒരുവനു കനവൊരുപിടിയാവാം
അതിനൊരുവഴി തിരയലുമാവാം
ശനി തരുമൊരു ശരമലയാക്കി
പാഴാക്കാൻ പാടുണ്ടോ
തലമുകളിലൊരിരുതല വാള്‌
തലയടിമുടി തടയണം ഉള്ളിൽ
സ്വയം ഒരു കെണി പണിതതിനുള്ളിൽ
തന്നെത്താൻ കേറുന്നോ

പകലും ഇരവിലും ഇവനൊരു കൊതി
വെടിയും അവനതിൻ അവനുടെ കുടി
സകല പിരികളും ഇളകിയ പടി
സ്വയമിതുവിധി

വിപിന നടുവിലൊരു അജഗിത ഗതി
അണിയും അടിമുടി പുലിയുടെ തൊലി
കൊടിയ പുലികളി തുടരുക വഴി
ഗതി പടുകുഴീ..

ഒടുവിലവസരം ഇവനണയുമൊ
തിരയിൽ ഇവനുടെ നിഴലുണരുമൊ
ഗഗനപഥമതിൽ ഇവനുയരുമൊ
ജയമണയുമൊ

നടികതിലകവും ഇവനണിയുമൊ
ഇവനെയതുവഴി ഉലകറിയുമൊ
സമയമിതു സകലതും അരുളുകിൽ
കഥയിതു ശുഭം

ഒരുവനു കനവൊരുപിടിയാവാം
അതിനൊരുവഴി തിരയലുമാവാം
ശനിതരുമൊരു ശരമലയാക്കി
പാഴാക്കാൻ പാടുണ്ടോ
തലമുകളിലൊരിരുതല വാള്‌
തലയടിമുടി തടയണം ഉള്ളിൽ
സ്വയം ഒരു കെണി പണിതതിനുള്ളിൽ
തന്നെത്താൻ കേറുന്നോ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts