നീർപളുങ്കുമിഴി (ഓറഞ്ച്)
This page was generated on April 28, 2024, 8:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംമണികാന്ത് കദ്രി
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:11.

നീര്‍പ്പളുങ്കു മിഴിചിമ്മി
മഴ തോര്‍ന്ന നേരമിലമേലേ-
വിരല്‍ കോര്‍ത്തു നിന്നു വഴിയോരം
നനയാതെ നമ്മളിവിടെ....
രാവിലാരുമറിയാതെ...
ചിറകാര്‍ന്നു വന്ന നിനവല്ലേ
നോവുമാത്മദലമൊന്നില്‍
കുറിമാനമാവുമോ......
പടരുമതിഗൂഢനനവാലേ
മദഗന്ധമാര്‍ന്നു ഭൂമി
ഇളകിയതിലാടിയുറയാനായ്
ഇഴയുന്നിതെന്റെ സിരകള്‍
(നീര്‍പ്പളുങ്കു...)

പാതിരാവിതരുളുമീ
മഴയുടെ മൃദുപദതാളം
ദൂരെയാ തടശിലയില്‍
വന്നിടറിയ കടലലയായ്
പിന്‍നിലാവിനലയുമായ്‌
പിണയുമൊരനുപമ രാവില്‍
ഓരിതൾ തിരിയുമായിനി
പ്രിയ താരമേ പോരുമോ
ഞൊടിയിലതിലോലമുറവായി
ഒരു സ്വേദബിന്ദു നിന്നില്‍
വിരലുമറിയാതെയിഴപാകി
ഒരു ജീവതാളമുയിരില്‍
(നീര്‍പ്പളുങ്കു...)

ശാഖിയില്‍ പടരുമീ
ലതയുടെ നവമൊരു മൌനം
മൂടുമാതളിരിലകള്‍
വന്നഴകിതു പൊതിയുകയായ്...
നിന്‍ നിഴല്‍ തണലില്‍ ഞാന്‍
നിറയുമൊരുടലളവാകാം....
വേറിടാതെയനുയാത്രയായ്
പല ജന്മവും പോരുമോ....
സരസ്സിലൊരഗാധ ലയമായി
കുളിരോളമൊന്നുണര്‍ന്നു...
ഇരുഹൃദയമേകഗതിയായി
അതിലിന്നു മന്ദമൊഴുകീ.....

(നീര്‍പ്പളുങ്കു...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts