കുഞ്ഞാടേ കുറുമ്പനാടേ [സ്ത്രീ] (മേരിക്കുണ്ടൊരു കുഞ്ഞാട് )
This page was generated on April 23, 2024, 2:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:14.

കുഞ്ഞാടേ കുറുമ്പനാടേ വഴി മറന്നോ നീ
തേടുകയാണോ നിന്‍ കളിമേടു്
ചങ്ങാതിക്കൈ പുല്‍കാതെ പെരുവഴിയാകും
കുഞ്ഞാടേ നിന്‍ കൂട്ടാവില്ലാ പുലിയൊരുനാളും...
(കുഞ്ഞാടേ.....)

ചിറകിതളൊരു ചതിവല പൂകിയോ
നിറനാളോർത്തിടുന്ന ചിത്രശലഭമേ....
ചിറകിതളൊരു ചതിവല പൂകിയോ
നിറനാളോർത്തിടുന്ന ചിത്രശലഭമേ....
കന്യാവനം പൂവിടുന്നു ചേലുള്ള ചിത്രമായ്‌
ആരവം ഈ വിധം കേണിടുന്നുവോ....
കന്യാവനം പൂവിടുന്നു ചേലുള്ള ചിത്രമായ്‌
ആരവം ഈ വിധം കേണിടുന്നുവോ....
(കുഞ്ഞാടേ.....)

മധുരിമ മഴനനവില്‍ വാര്‍ന്നുവോ
ചിരിനാള്‍ കാത്തിരുന്ന ശംഖുപുഷ്പമേ
മധുരിമ മഴനനവില്‍ വാര്‍ന്നുവോ
ചിരിനാള്‍ കാത്തിരുന്ന ശംഖുപുഷ്പമേ
ഉല്ലാസപ്പൂന്തണ്ടൊടിഞ്ഞു കാറ്റിന്റെ കൈകളാല്‍
ആടുന്നു വാടുന്നു തേന്‍കുരുന്നുകള്‍
ഉല്ലാസപ്പൂന്തണ്ടൊടിഞ്ഞു കാറ്റിന്റെ കൈകളാല്‍
ആടുന്നു വാടുന്നു തേന്‍കുരുന്നുകള്‍

കുഞ്ഞാടേ കുറുമ്പനാടേ വഴി മറന്നോ നീ
തേടുകയാണോ നിന്‍ കളിമേടു്
ചങ്ങാതിക്കൈ പുല്‍കാതെ പെരുവഴിയാകും
കുഞ്ഞാടേ നിന്‍ കൂട്ടാവില്ലാ പുലിയൊരുനാളും...
കുഞ്ഞാടേ നിന്‍ കൂട്ടാവില്ലാ പുലിയൊരുനാളും...
കുഞ്ഞാടേ നിന്‍ കൂട്ടാവില്ലാ പുലിയൊരുനാളും...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts