നേരിനു നേരുള്ള (മനുഷ്യമൃഗം)
This page was generated on May 1, 2024, 5:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംസയന്‍ അന്‍‌വര്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ബെന്നി ദയാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,ബാബുരാജ് ജേക്കബ് ,കലാഭവൻ മണി ,ജഗതി ശ്രീകുമാര്‍ ,ദേവന്‍
ഗാനത്തിന്റെ വരികള്‍
Last Modified: October 03 2014 12:35:43.

നേരിനു വേരുള്ള നരനേ നീ
ആ നല്ല പേരിൽ നരിയോ നീ...
ഈശ്വരൻ നൽകുന്ന വരമാകെ
നാശം വരാനോ വിളമ്പിയില്ലേ
ഞാനെന്ന ഞാനെന്ന ഭാവങ്ങളോടെ
നീ അശ്വമേധങ്ങൾ ആടുകയല്ലേ...
നന്മയൊന്നില്ലാതെ മൃഗമനസ്സോടെ നീ
വേട്ട തുടങ്ങാൻ ഇറങ്ങിയില്ലേ...
വിനയുടെ പുതിയൊരു വിനയുടെ കഥയിലെ
നീചനായകൻ നീയേ...
പകയുടെ ദുരയുടെ അഴിമതി വഴിയിലെ
ധീരചേകവൻ നീയേ...
(വിനയുടെ പുതിയൊരു....)

കതിരൊളിയേറും കനകമതെല്ലാം
നിന്റെ കൈപിടിയിലാകാൻ...
മടയുടെ ഉള്ളിൽ മുരളുകയല്ലോ
സിംഹമാണെന്ന പോലെ...
(കതിരൊളിയേറും....)
തിരുപദം അണയുമൊരശരണമനുജനു-
മുറിവുകളനവധിയരുളും അസുരമുഖനേ...
നരിയുടെ നഖമുനേ...ചതിയുടെ ചരിതമേ...
ആ..ആ...ആ....
വിനയുടെ പുതിയൊരു വിനയുടെ കഥയിലെ
നീചനായകൻ നീയേ...
പകയുടെ ദുരയുടെ അഴിമതി വഴിയിലെ
ധീരചേകവൻ നീയേ...
(വിനയുടെ പുതിയൊരു....)

കിലുകിലെ കൊഞ്ചും കളമൊഴിമാരോ
നിന്റെ സുന്ദരികളാകാൻ....
പണമെറിയുന്നു അതിരറിയാതെ
നിന്റെ കാമോത്സവങ്ങൾ ...
(കിലുകിലെ....)
കനവുകളെരിയണ മിഴിമുനയരികിലെ-
അഴകിനെയടിമുടി കവരുമതമചരനേ
ധരയുടെ സിരയിലെ അഴകിയ തുഹിനമേ
വിനയുടെ പുതിയൊരു വിനയുടെ കഥയിലെ
നീചനായകൻ നീയേ...
പകയുടെ ദുരയുടെ അഴിമതി വഴിയിലെ
ധീരചേകവൻ നീയേ...
(വിനയുടെ പുതിയൊരു....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts