വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | അനില്‍ പോങ്ങുമ്മൂട് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | അപര്‍ണ്ണ രാജീവ് |
രാഗം | ആരഭി |
അഭിനേതാക്കള്‍ | സുരേഷ് ഗോപി ,മനോജ് കെ ജയൻ ,അനൂപ് മേനോൻ ,ജ്യോതിർമയി ,മീര നന്ദൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:08.
ആ... ആ.. ആ..ആ..ആ..ആ.... ആ ..ആ..ആ..ആ..ആ.. പൊന്നാലിലകളെ പൂക്കുല തുള്ളിച്ചു ; തെന്നല്‍ വന്നാടുന്ന കൊമ്പില്‍ - ഒരു പൊന്നരയാലിന് കൊമ്പില്‍ (2) കിങ്ങിണിക്കൂട്ടിലെ കണ്മണിത്തത്തകൾക്ക് എന്നും കുന്നും പൊന്നോണം . (2) (പൊന്നാലില) ഒന്നാംമണിക്കതിര് കൊയ്യാനച്ഛന് പുന്നെല്പ്പാടത്തു പോവുമ്പോള്‍ പുന്നാരമക്കള്‍ക്ക് താരാട്ട് പാട്ടായി എന്നുമുറക്കൊഴിഞ്ഞമ്മ . കൂട്ടില്‍ എന്നുമുറക്കൊഴിഞ്ഞമ്മ (പൊന്നാലില ) ചെത്തിപ്പഴക്കുല,ചെമ്പവിഴക്കുല കൊത്തിയെടുത്തച്ഛനെത്തുമ്പോള് (2) ചിങ്ങവെയില്‍ പട്ടു ചിന്തിയെടുത്തമ്മ കുഞ്ഞിന്നു തുന്നുന്നുറുമാല് അമ്മ തുന്നുന്നു ചെമ്പട്ടുറുമാല് (പൊന്നാലില) |