വനികയിലിങ്ങനെ (വേലക്കാരന്‍ )
This page was generated on March 28, 2024, 10:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1953
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഗായകര്‍അഗസ്റ്റിന്‍ ജോസഫ്‌ ,പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:15.
വനികയിലങ്ങനെ നിലാവ് വന്നു
വസന്ത ദേവതയണിഞ്ഞു നിന്നു (വനിക)
മാമരങ്ങളും മഞ്ജുലതകളും
താരും തളിരും ചൂടുകയായ് (വനിക )
പ്രേമസുരഭിയാം മാരുതനെങ്ങും
മന്ദമന്ദമായ് വീശിയണയവേ
ശോകമഖിലം മാറുകയായീ
ഹ ഹ ഹ ഹ ഹ .....

പ്രേമലീലയെന്‍ ജീവിതവീണ
ഭാവുകഗീതം പാടുകയായി
മാനസം ഹാ വസന്തരാവില്‍
രാഗലഹരീ ലാളിതയായി
(മാമരങ്ങളും )

പ്രേമമാണ് ജീവിതം പ്രേമമാണ് കാമിതം
പ്രേമമേ പ്രകാശമേകി നിന്നിടുന്നു ശാശ്വതം
ഉള്ളമിണങ്ങീടുകില്‍ ഇമ്പമിയന്നിടുകില്‍
വേറെയില്ല പാരിതില്‍ കാമ്യമാകുമാനന്ദം
(വനികയിലങ്ങനെ ) 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts