വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | രതീഷ് വേഗ |
ഗാനരചന | അനൂപ് മേനോൻ |
ഗായകര്‍ | ഉണ്ണി മേനോന് |
രാഗം | ശ്രീരാഗം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 14 2013 09:30:55.
മഴനീര്‍ത്തുള്ളികള്‍ നിന് തനുനീര്മുത്തുകള് തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും വെണ് ശംഖിലെ ലയഗാന്ധര്‍വ്വമായ് നീയെന്റെ സാരംഗിയില്‍ ഇതളിടും നാണത്തിന് തേന്‍ തുള്ളിയായ് കതിരിടും മോഹത്തിന് പൊന്നോളമായ് (മഴനീര് ) രാമേഘം പോല്‍ വിണ് താരം പോല്‍ നീയെന്തേ അകലെ നില്പ്പൂ കാതരേ നിന് ചുണ്ടിലെ സന്ധ്യയില്‍ അലിഞ്ഞിടാം വിരിയും ചന്ദ്രലേഖയെന്തിനോ കാത്തു നിന്നെന്നോര്‍ത്തു ഞാന്‍ (മഴനീര് ) തൂമഞ്ഞിലെ വെയില് നാളം പോല്‍ നിന് കണ്ണിലെന്‍ ചുംബനം തൂവലായ് പൊഴിഞ്ഞൊരീ ആര്‍ദ്രമാം നിലാക്കുളിര് അണയും ഞാറ്റുവേലയെന്തിനോ ഒരു മാത്ര കാത്തെന്നോര്‍ത്തു ഞാന്‍ (മഴനീര് ) |