അകലേ കരിമുകിലോ (ഞാനും എന്റെ ഫാമിലിയും )
This page was generated on March 29, 2024, 8:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍ഹരിഹരന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മം‌മ്ത മോഹൻ‌ദാസ് ,ജയറാം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:36.

അകലേ....കരിമുകിലോ...
അരികേ...മിഴിമഴയോ...(അകലേ......)
ഈ ജന്മത്തിൻ അതിശോകവിധിയോ
ഇതു തീരാത്ത പരിതാപകഥയോ...
ഞാന്‍ ആശിച്ചതരുതാത്ത തണലോ
ഇതു വാഴ്വേക്കുമപരാധഫലമോ...
മനസ്സേ...പറയൂ ...മറുപാതി മാഞ്ഞുപോയോ...
പതിയെ തളരും മണിവീണ മൂകമായോ...
അകലേ..............

കാലങ്ങള്‍ കണ്ണീരില്‍ മുങ്ങാൻ ഈ യാത്രകള്‍
കാറ്റത്തെ കൂടാരം വീഴാൻ ഈ മാത്രകള്‍
മുറ്റത്തെ പൊന്നോണം പോകും നേരങ്ങളില്‍
ഒറ്റക്കായ്‌ കണ്ണെത്താക്കൊമ്പില്‍ കുഞ്ഞാറ്റകള്‍
ഈ നെഞ്ചിനുള്ളില്‍ ഓര്‍മ്മകള്‍
ഈറന്‍ തണ്ടായ് മൂളവേ....
മുറിവിലുരുകും ഇളമനസ്സു പിടയുമൊരു അവരോഹണം
മറുതീരങ്ങള്‍ തേടി താരാഗണം.....
അകലേ....കരിമുകിലോ...
അരികേ...മിഴിമഴയോ.....

ആരോമല്‍പ്പൂമ്പാറ്റക്കുഞ്ഞേ നീ ഏകനോ
താരാട്ടാന്‍ രാപ്പാടിക്കൂട്ടം ഓർത്തീലയോ
താഴത്തെ തീരത്തേയ്ക്കാരും നോക്കീലയോ
താലോലം ആലോലം പാടാന്‍ വന്നീലയോ
ഈ വേനൽപ്പാടം നീറവേ....
മാരിക്കാറ്റേ...പോരുമോ...
വിരഹവിജനതയിലിരുളുനിറയുമൊരു സായന്തനം
എരിനോവാലേ തേങ്ങി സന്ധ്യാംബരം.......
(അകലേ....കരിമുകിലോ...) 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts