വിശദവിവരങ്ങള്‍ | |
വര്‍ഷം | 2015 |
സംഗീതം | ഷാജി സുകുമാരൻ |
ഗാനരചന | കെ മധുബാലന്‍ |
ഗായകര്‍ | ജീതു രാമചന്ദ്രന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:37.
കാതോരം പോയിച്ചൊല്ലാമോ പൂങ്കാറ്റേ ഒരു കാര്യം ചൊല്ലാമോ താഴ്വാരങ്ങള്‍ മെല്ലെ കുളിരണിയുമ്പോള്‍ നെഞ്ചില്‍ തിങ്ങും മോഹം ചൊല്ലാമോ....ഓ..ഓ (കാതോരം പോയിച്ചൊല്ലാമോ....) സ്വപ്നം കാണും പെണ്ണേ നിന്നെ കാണാനെന്നും തേടിത്തേടി ഞാനിന്നേതോ കാറ്റിന് ചിറകേറി ആ...ആ...ആ.....(സ്വപ്നം കാണും...) ചൂടാമോ ഈ പൂക്കള്‍ ചൂടാമോ പാടാമോ ഈ ഗാനം പാടാമോ ഏതോ നാദം കാതില്‍ മൂളും രാഗം ചൊല്ലാമോ... (കാതോരം പോയിച്ചൊല്ലാമോ....) ചന്തം പോരെന്നുണ്ടോ ഗന്ധം പോരെന്നുണ്ടോ പാടുംപാട്ടിന്‍ ഈണം കാതില്‍ ഇമ്പം പോരെന്നാണോ....(ചന്തം...) പോകാമോ ഒന്നു കാണാന്‍ പോകാമോ പറയാമോ...ആ കാര്യം പറയാമോ ഏതോ മൌനം നെഞ്ചില്‍ പെയ്യും സ്നേഹം ചൊല്ലാമോ.... (കാതോരം പോയിച്ചൊല്ലാമോ...) |