എന്നെ അറിയാതെ (ക്രൈം സ്റ്റോറി )
This page was generated on May 21, 2024, 6:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഇഷാന്‍ ദേവ്
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാഹുല്‍ മാധവ് ,വിഷ്ണുപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:44.

എന്നെ അറിയാതെ നീ വേറെ മനസ്സേറിയോ
കഥയറിയാതെ നീ ദൂരെ പോയ്മായുമോ
എന്നെ അറിയാതെ നീ വേറെ മനസ്സേറിയോ
കഥയറിയാതെ നീ ദൂരെ പോയ്മായുമോ
ഇനി അറിയാ വിരഹക്കടലില്‍
നീ അലയായ്‌ അലയും നേരം
ഇടനെഞ്ചിന്‍ കുളിരായ് മാറും എന്‍ അഴകേ...
തീര്‍ത്താലും തീരാത്തൊരുറവാണു നീ
മായ്ച്ചാലും മായാത്ത മഴവില്ലു നീ....
ഉം...ഉം...ഉം...

ഓരോരോ മോഹം നെഞ്ചോരം ചേരും
രാഗം നീ..താളം നീ
ഓരോരോ മോഹം നെഞ്ചോരം ചേരും
രാഗം നീ..താളം നീ
പുണരും നേരം പൂർണ്ണേന്ദു പാവം
പുലരും നേരം സൂര്യബിബം
ഇതു മോഹവും മോഹഭംഗവും
പറവതിനിനി വിധിയെന്താക്കുവതാരോ
ഇനി അറിയാ വിരഹക്കടലില്‍
നീ അലയായ്‌ അലയും നേരം
ഇടനെഞ്ചിന്‍ കുളിരായ് മാറും എന്‍ അഴകേ...

ഓരോ വിചാരം മൌനസഞ്ചാരം
മോഹം നീ..എന്‍ ദാഹം നീ
മുകിലിന്‍ മേലേ താരാപഥത്തില്‍
തീര്‍ത്തീടാം ഞാന്‍ പുതുമാളിക
എന്‍ ജീവനായ് എന്റെ ദേവിയായ് നീ
വരുവതിനിനി ചാർത്തീടാം പൂത്താലി
(എന്നെ അറിയാതെ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts